റെഡ്മി വാച്ച് 3, ബാന്‍ഡ് 2 എന്നിവ ചൈനയില്‍ അവതരിപ്പിച്ചു. റെഡ്മി കെ60 സീരീസിനൊപ്പമാണ് പുതിയ ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. 1.75 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി വാച്ച് 3 സ്മാര്‍ട്ട് വാച്ചുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 390×450 പിക്‌സല്‍ റെസല്യൂഷനും, 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും, 600 നൈറ്റ് ബ്രൈറ്റ്‌നസും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കോളിംഗിനെ പിന്തുണയ്ക്കുന്ന ഈ സ്മാര്‍ട്ട് വാച്ചുകളുടെ ഭാരം 37 ഗ്രാം മാത്രമാണ്. 121 സ്‌പോര്‍ട്‌സ് മോഡുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 289 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. പ്രധാനമായും എലഗന്റ് ബ്ലാക്ക്, ഐവറി വൈറ്റ് എന്നിങ്ങനെ രണ്ട് കളര്‍ വേരിയന്റിലാണ് പുറത്തിറക്കിയിരിക്കുന്നത്. റെഡ്മി വാച്ച് 3 സ്മാര്‍ട്ട് വാച്ചുകളുടെ വിപണി വില 599 യുവാനാണ് (ഏകദേശം 7,000 രൂപ). 1.47 ഇഞ്ച് ടിഎഫ്ടി എല്‍സിഡി ഡിസ്‌പ്ലേയാണ് റെഡ്മി ബാന്‍ഡ് 2- ന് നല്‍കിയിരിക്കുന്നത്. 170×320 പിക്‌സല്‍ റെസലൂഷന്‍ ലഭ്യമാണ്. രക്തത്തിലെ ഓക്‌സിജന്‍ ട്രാക്കിംഗ്, ഹൃദയമിടിപ്പ്, ഉറക്ക നിരീക്ഷണം എന്നിങ്ങനെയുളള ഫിറ്റ്‌നസ് സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 30- ലധികം സ്‌പോര്‍ട്‌സ് മോഡുകള്‍ ലഭ്യമാണ്. 210 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഡ്രീം വൈറ്റ് എന്നിങ്ങനെ രണ്ട് കളര്‍ വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കുന്ന റെഡ്മി ബാന്‍ഡ് 2- ന്റെ വില 159 യുവാനാണ് (ഏകദേശം 2,000 രൂപ).