ഫുട്ബോള്‍വിസ്മയം സൃഷ്ടിച്ചവരും ഫുട്ബോള്‍ചരിത്രത്തെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നവരുമായ മഹാപ്രതിഭകളുടെ കളിയും ജീവിതവും സൂക്ഷ്മമായി വരച്ചുകാട്ടുന്ന ലേഖനങ്ങള്‍. കളിയിലെ ലോകാദ്ഭുതങ്ങളും ദുരന്തങ്ങളും പ്രതികാരങ്ങളും അനശ്വരനിമിഷങ്ങളും കൗതുകങ്ങളും. ഒപ്പം കളിയിലേക്ക് ഇഴചേരുന്ന രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ സംഭവങ്ങളും പ്രശ്നങ്ങളും. കളിയെഴുത്തിന് പുതിയൊരു സൗന്ദര്യശാസ്ത്രം തീര്‍ത്ത പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എം.പി. സുരേന്ദ്രന്‍ രചിച്ച റെഡ് സോണിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പ്. മാതൃഭൂമി ബുക്‌സ്. വില 272 രൂപ.