വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിനു കണ്ടെയ്‌നര്‍ കൈകാര്യത്തില്‍ റെക്കോര്‍ഡ്; 2024 ല്‍ കൈകാര്യം ചെയ്തത് 840,564 ടിഇയു കണ്ടെയ്‌നറുകള്‍. മുന്‍ വര്‍ഷത്തെക്കാള്‍ 17% വര്‍ധന. 2024ല്‍ ടെര്‍മിനലില്‍ എത്തിയത് 657 കപ്പലുകള്‍. ദക്ഷിണ കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏറ്റവും വലിയ സിംഗിള്‍ വെസല്‍ കണ്ടെയ്‌നര്‍ കൈമാറ്റവും നടന്നു; എംഎസ്സി അറോറയുടെ 6,157 ടിഇയു കണ്ടെയ്‌നറുകള്‍. 365 മീറ്ററിലധികം നീളമുള്ള യുഎല്‍സിവികളും (അള്‍ട്ര ലാര്‍ജ് കണ്ടെയ്‌നര്‍ വെസലുകള്‍) ടെര്‍മിനലില്‍ എത്തി. വിദൂര കിഴക്കന്‍ രാജ്യങ്ങള്‍, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് മെഡിറ്ററേനിയന്‍, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളിലേക്കു നേരിട്ടുള്ള മെയിന്‍ ലൈന്‍ (മദര്‍ വെസല്‍) കണക്ടിവിറ്റിയാണു വല്ലാര്‍പാടം വാഗ്ദാനം ചെയ്യുന്നത്.