സിബിഎസ്ഇ ഒൻപത്, പത്ത് ക്ലാസുകളിലേക്കുള്ള സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ സ്റ്റാൻഡേർഡ്, അഡ്വാൻസ്ഡ് എന്നീ തലങ്ങളിൽ പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്. വിഷയം കരിക്കുലം കമ്മിറ്റി ചർച്ച ചെയ്തുവെങ്കിലും ഗവേണിങ് ബോഡിയുടെ അംഗീകാരം ലഭിച്ചാൽ 2026-27 അധ്യയന വർഷം മുതൽ രീതി തുടരാനാണ് നീക്കം. ഈ രീതി നിലവിൽ വന്നാൽ സാധാരണ പഠിച്ചു പോകുന്ന വിദ്യാർത്ഥകൾക്ക് സ്റ്റാന്റേർഡും, വിഷയം തുടർന്ന് പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അഡ്വാൻസ്ഡ് പരീക്ഷയും എഴുതാം. നിലവിൽ കണക്കിന് ഇത്തരത്തിൽ രണ്ട് പരീക്ഷകൾ സി ബി എസ് ഇ നടത്തുന്നുണ്ട്. പത്താം ക്ലാസിൽ ബേസിക്, അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് തലങ്ങളിലായാണ് സി ബി എസ് ഇ പരീക്ഷകൾ നടത്തുന്നത്. സിബി എസ് സിയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് 2023-24 അധ്യയന വർഷത്തിൽ നടത്തിയ പരീക്ഷയിൽ കണക്കിന് അഡ്വാൻസ്ഡ് ലെവലിനായി അപേക്ഷിച്ചവരുടെ എണ്ണമാണ് കൂടുതൽ. ബേസിക് ലെവലിൽ 6,79,560 വിദ്യാർത്ഥികൾ രജിസ്റ്റർ ചെതു. അതേ സമയം സ്റ്റാന്റേർഡിന് രജിസ്റ്റർ ചെയ്തത് 15,88,041 വിദ്യാർത്ഥികളാണ്
സിബിഎസ്ഇ പാഠ്യപദ്ധതിയിൽ പുതിയ മാറ്റങ്ങൾക്ക് ശുപാർശ
