അള്‍ട്രാപ്രോസസ്ഡ് റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കള്‍ അമിതമായി ഉപയോഗിച്ചാല്‍ കാന്‍സറിനു സാധ്യത കൂടുന്നുവെന്ന് യുകെയിലെ ഇംപീരിയല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം. നിറത്തിനും രുചിക്കും വേണ്ടി ചേര്‍ക്കുന്ന ചില രാസവസ്തുക്കളാണ് അപകടമുണ്ടാക്കുന്നത്. ഇത്തരം അള്‍ട്രാപ്രോസസ്ഡ് ഫുഡിന്റെ ഉപയോഗം പത്തു ശതമാനം വര്‍ധിക്കുന്നത് കാന്‍സറിനുള്ള സാധ്യത 2 ശതമാനവും അണ്ഡാശയ അര്‍ബുദസാധ്യത 19 ശതമാനവും വര്‍ധിപ്പിക്കും എന്നും പഠനം പറയുന്നു. ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം ഓരോ പത്തു ശതമാനം കൂടുമ്പോഴും മൊത്തത്തിലുള്ള കാന്‍സര്‍ മരണനിരക്ക് 6 ശതമാനവും സ്തനാര്‍ബുദ സാധ്യത 16 ശതമാനവും അണ്ഡാശയ അര്‍ബുദ സാധ്യത 30 ശതമാനവും കൂടുന്നു. പരിധി വിട്ട് ഇവ ഉപയോഗിക്കുന്നത് മുതിര്‍ന്നവരില്‍ പൊണ്ണത്തടിക്കും ൈടപ്പ് 2 പ്രമേഹത്തിനും കാരണമാകുന്നെന്നും കുട്ടികളുടെ ശരീരഭാരം കൂട്ടുമെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്. സംസ്‌കരിച്ച ഭക്ഷ്യ വസ്തുക്കള്‍ ഏറെക്കാലം കേടുകൂടാതിരിക്കാന്‍ അവയില്‍ കൃത്രിമനിറങ്ങള്‍, രുചികള്‍, ഫുഡ് അഡിറ്റീവുകള്‍ എല്ലാം ചേര്‍ക്കുന്നുണ്ട്. ഇതാണ് ആരോഗ്യത്തെ നശിപ്പിക്കുന്നത് ഗവേഷകര്‍ പറയുന്നു. അള്‍ട്രാപ്രോസസ്ഡ് ഭക്ഷണങ്ങളുെട ഉപയോഗം നിയന്ത്രിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷനും മുന്‍പ് നിര്‍ദേശിച്ചതാണ്. ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണം പ്രോത്സാഹിപ്പിക്കണമെന്നും ഇവര്‍ നിര്‍ദേശിച്ചതായും പഠനത്തില്‍ പറയുന്നു.