തമിഴ്നാട്ടില്‍ റീ റിലീസായി എത്തുന്ന ചിത്രങ്ങളും വന്‍ ഹിറ്റാകുകയാണ്. വിജയ് നായകനായി ഹിറ്റായ ഗില്ലിയും തിയറ്ററുകളിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ്. 2004ല്‍ ആഗോളതലത്തില്‍ ഗില്ലി 50 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. വീണ്ടും എത്തിയപ്പോള്‍ അമ്പരപ്പിക്കുന്ന തിയറ്റര്‍ കളക്ഷനാണ് ഗില്ലിക്ക് ലഭിക്കുന്നത്. വിജയ് നായകനായ ഗില്ലി 20 കോടിയില്‍ അധികം തമിഴ്നാട്ടില്‍ നിന്ന് മാത്രമായി കളക്ഷന്‍ നേടിയിട്ടുണ്ട്. റി റീലീസില് വിജയ്യുടെ ഗില്ലിയുടെ കളക്ഷന്‍ ഇന്ത്യയില്‍ റെക്കോര്‍ഡാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ റീ റിലീസായ ചിത്രങ്ങളില്‍ ഇന്ത്യയില്‍ ടൈറ്റാനിക് ത്രീഡിയേക്കാളും ഗില്ലി കളക്ഷന്‍ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും വമ്പന്‍ വിജയമാണ് ഗില്ലിയുടേതുമെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. വിജയ് നായകനായ ഗില്ലിയുടെ തിരക്കഥയും സംവിധാനവും ധരണിയായിരുന്നു. തൃഷയാണ് വിജയ് നായകനായ ഗില്ലി സിനിമയില്‍ നായികയായത്. ഛായാഗ്രാഹണം എസ് ഗോപിനാഥായിരുന്നു. വിജയ്യുടെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ഗില്ലിയുടെ സംഗീതം വിദ്യാസാഗറായിരുന്നു.