കവി കുഴൂര്‍ വിത്സന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം ‘രണ്ട് ബര്‍ണ്ണറു’കളുടെ കവര്‍ പ്രകാശനം രാക്കവിതക്കൂട്ടം കാവ്യോത്സവത്തില്‍ വച്ചു നടന്നു. രണ്ട് ബര്‍ണ്ണറുകളുടെ കവര്‍ പ്രകാശനം കവികളായ കല്‍പ്പറ്റ നാരായണന്‍, സുബിന്‍ അമ്പിത്തറയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ആലുവ വൈഎംസിഎയില്‍ നടന്ന ചടങ്ങില്‍ ശ്രീല വി വി, സി എം വിനയചന്ദ്രന്‍, സോമശേഖരന്‍ പി വി., വിനോജ് മേപ്പറമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ശ്യാം ഷാജിയുടേതാണു കവര്‍. പുസ്തകം ഉടന്‍ പുറത്തിറങ്ങും. ബുക്ക്ജിന്‍ പബ്‌ളിക്കേഷന്‍സ് ആണ് പുസ്തകം വായനക്കാരില്‍ എത്തിക്കുന്നത്.