മുഖ്യ മന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച അനവസരത്തിൽ ഉള്ളതെന്നും തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചർച്ചയാവേണ്ടതെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഒക്കെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ചർച്ചയാക്കേണ്ടതില്ല, എല്ലാ മത സാമുദായിക സംഘടനകളും ആയി കോൺഗ്രസിനു നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ജമാ അതെ ഇസ്ലമി ആസ്ഥാനത് പോയ ആളാണ് മുഖ്യമന്ത്രിയെന്നും ജമാഅത്തെ ഇസ്ലാമി വർഗീയ സംഘടനയാണോ യെന്ന സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താനെന്നും ചെന്നിത്തല പറഞ്ഞു.