മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ എഴുതുന്ന സിനിമയ്ക്ക് ‘റമ്പാന്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മാസ് എന്റര്‍ടെയ്‌നറായ സിനിമയില്‍ മീശ പിരിച്ച്, മുണ്ട് മടക്കിക്കുത്തി എത്തുന്ന മോഹന്‍ലാലിനെ കാണാന്‍ ആകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കയ്യില്‍ ചുറ്റികയും തോക്കുംവച്ച് മുണ്ട് മടക്കുക്കുത്തി നില്‍ക്കുന്ന നായകനെയാണ് സിനിമയുടെ മോഷന്‍ പോസ്റ്ററില്‍ കാണാനാകുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്. കോസ്റ്റ്യൂം മാഷര്‍ ഹംസ. മേക്കപ്പ് റോണക്‌സ് സേവ്യര്‍. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. 2024 ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേര്‍സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് ചേര്‍ന്നാണ് നിര്‍മാണം. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങള്‍ക്കു േശഷം ചെമ്പന്‍ വിനോദ് തിരക്കഥ എഴുതുന്ന സിനിമ കൂടിയാകും ഇത്. ലൈല ഓ ലൈല എന്ന ചിത്രമാണ് മോഹന്‍ലാല്‍, ജോഷി കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയത്.