മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിനെ (ആരാധ്യ ദേവി) വച്ച് രാം ഗോപാല്‍വര്‍മ നിര്‍മിച്ച് ‘സാരി’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗിരി കൃഷ്ണ കമല്‍ ആണ്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നടന്‍ സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാള്‍ പിന്‍തുടരുകയും അയാളുടെ അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് ചിത്രം പറയുന്നത്. നവംബര്‍ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.