രജനികാന്ത് എക്സ്റ്റന്‍ഡഡ് ക്യാമിയോയായി എത്തിയ ചിത്രമാണ് ‘ലാല്‍ സലാം’. വിഷ്ണു വിശാലാണ് നായകന്. സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ മകള്‍ സംവിധാനം ചെയ്ത ലാല്‍ സലാം റിലീസിന് മികച്ച കളക്ഷനാണ് റീലീസിന് നേടിയതെങ്കിലും പിന്നീടങ്ങോട്ട് കാര്യമായ ചലനമുണ്ടാക്കാനായില്ല. സണ്‍ നെക്സ്റ്റിലൂടെ എക്സ്ട്രാ ഫൂട്ടേജോടെ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ് രജനികാന്തിന്റെ ലാല്‍ സലാം. സംവിധായിക ഐശ്വര്യ രജനികാന്തിന്റെ പുതിയ ചിത്രമായി എത്തിയ ലാല്‍ സലാം റിലീസിന് നേടിയത് 4.41 കോടി രൂപയാണ്. വിക്രാന്തും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നേടാനായത് 31.25 കോടി രൂപയാണ്. ഛായാഗ്രാഹണം വിഷ്ണു രംഗസ്വാമിയാണ്. സംഗീതം എ ആര് റഹ്മാനും. രജനികാന്ത് മൊയ്തീന് ഭായ് എന്ന കഥാപാത്രമായിട്ടാണ് ലാല്‍ സലാമില്‍ വേഷിട്ടത്. വിഷ്ണു വിശാല്‍ തിരുവായും വേഷമിട്ടു. ലിവിംഗ്സ്റ്റണ്, വിഘ്നേശ്, സെന്തില്‍, ജീവിത, കെ എസ് രവികുമാര്‍, നിരോഷ, വിവേക് പ്രസന്ന, ധന്യ ബാലകൃഷ്ണ, പോസ്റ്റര്‍ നന്ദകുമാര്‍, ആദിത്യ മേനന്, അമിത് തിവാരി തുടങ്ങിയവരും വേഷമിട്ടു. ലാല്‍ സലാം ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ലാല്‍ സലാമില്‍ അതിഥി വേഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവും ഉണ്ട്.