ദ ഹിന്ദു വിശദീകരണം ആയുധമാക്കി മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് അയക്കാൻ ഒരുങ്ങി രാജ്ഭവൻ. ഗവർണർ ഭരണഘടന അനുഛേദം 167, കേരള റൂൾ ഓഫ് ബിസിനസ് ചട്ടം 166 എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരെ വിളിച്ചവരുത്താനും വിവരങ്ങൾ തേടാനും അധികാരമുണ്ടെന്ന് ഗവർണർ സമർത്ഥിക്കുന്നത്. പരാമർശം തെറ്റെങ്കിൽ എന്ത് നടപടി എടുത്തു എന്ന് വിശദീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടും. ഗവർണർ നടപടി കൂടുതൽ കടുപ്പിച്ചാൽ വാർത്താസമ്മേളനം നടത്തി മറുപടി പറയാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. വിശ്വാസ്യത നഷ്ടമായെന്ന ഗവർണ്ണരുടെ പരാമർശം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നാണ് സിപിഎം വിലയിരുത്തൽ.