മണിപ്പൂരിൽ അതീവ ജാഗ്രത തുടരുന്നതിനിടെ രാഹുൽ ഗാന്ധി മെയ്തെയ് വിഭാഗങ്ങളുടെ ക്യാമ്പുകൾ ഇന്ന് സന്ദർശിച്ചേക്കും. റോഡ് മാർഗമുള്ള യാത്ര ഒഴിവാക്കി വ്യോമ മാർഗമായിരിക്കും രാഹുലിന്റെ യാത്ര എന്നാണ് റിപ്പോർട്ട്.എന്നാൽ സംഘർഷ സാഹചര്യവും സുരക്ഷാ വെല്ലുവിളികളും ചൂണ്ടിക്കാട്ടി ഈ മേഖലകളിലേക്ക് പോകുന്നതിൽ നിന്ന് ഇന്നും രാഹുൽ ഗാന്ധിയെ പൊലീസ് വിലക്കി. ഇന്നലെ കാങ്പോക്പിയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതോടെയാണ് വീണ്ടും സംസ്ഥാനത്ത് സംഘർഷം ഉണ്ടായത്.
മെയ്തെയ് ക്യാമ്പുകൾ സന്ദർശിക്കാൻ രാഹുൽ
