പുകവലി പരാമർശത്തിൽ മന്ത്രി സജി ചെറിയാന് മറുപടിയായി സൗഹൃദങ്ങളിൽ പങ്കിടേണ്ടത് പുകയല്ല, സ്നേഹമാണെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പുക പങ്കുവെക്കുന്ന ചെറുപ്പക്കാരുടെ സൗഹൃദങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതല്ലെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ മന്ത്രി സജി ചെറിയാന് ജയിലിൽ ബീഡി കൊടുത്തത് ആരാണെന്നും ചോദിച്ചു. അതോടൊപ്പം കൊടി സുനിക്കും ക്രിമിനലുകൾക്കും സൗകര്യങ്ങളൊരുക്കിയത് കേട്ടിട്ടുണ്ട്എന്നാൽ മന്ത്രിക്ക് ആര് ബീഡി കൊടുത്തെന്ന് വ്യക്തമാക്കണമെന്നും ഉത്തരവാദപ്പെട്ട മന്ത്രി തന്നെ പുകവലിയെ നിസാരവത്കരിക്കുന്നു എന്നും രാഹുല്‍ കുറ്റപ്പെടുത്തി.