വയനാട് എം പിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇടവേള നൽകി വയനാട്ടിലേക്ക് എത്തും. നിലവിൽ വരാണസിയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര എത്തിനിൽക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വരാണസിയിൽ യാത്ര നിർത്തിവച്ച ശേഷമാകും രാഹുൽ വയനാട്ടിലേക്ക് പുറപ്പെടുകയെന്ന് കോൺഗ്രസ് ദേശീയ വക്താവ് ജയ്റാം രമേശ് അറിയിച്ചു. നാളെ ഉച്ചവരെ വയനാട്ടിൽ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനഃരാരംഭിക്കാനായി വയനാട്ടിൽ നിന്ന് തിരിക്കും എന്നാണ് സൂചന.
രാഹുൽ ഗാന്ധി വയനാട്ടിലേക്ക്
