ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധി ഡൽഹി ഹൈക്കോടതിയിൽ മറുപടി നൽകി. ഡൽഹിയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ഒൻപതു വയസ്സുകാരിയുടെ പേരാണ് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ഇതിനെതിരെ ഡൽഹി പോലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ പേര് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയെങ്കിലും ഉടൻ തന്നെ ട്വീറ്റ് പിൻവലിച്ചു എന്നാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റ് രാഹുൽ ഗാന്ധി പെട്ടെന്ന് തന്നെ പിൻവലിച്ചു എന്ന് “എക്സ്” ന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2021ൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒൻപതു വയസ്സുകാരിയുടെ പേരാണ് രാഹുൽ ഗാന്ധി ട്വിറ്റ് ചെയ്തത്. രാഹുൽഗാന്ധി പെൺകുട്ടിയുടെ കുടുംബത്തെ നേരിട്ട് സന്ദർശിക്കുകയും, ശക്തമായ ജനരോഷവും കണക്കിലെടുത്ത് എക്സിൽ ട്വീറ്റ് ചെയ്തു. എന്നാൽ ബലാൽസംഗത്തിന് ഇരയാകുന്ന പെൺകുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല എന്ന നിർദ്ദേശം രാഹുൽ ഗാന്ധി പാലിച്ചില്ല. എക്സ്പ്ലാറ്റ്ഫോമിൽ നിന്ന് പിന്നീട് പെൺകുട്ടിയുടെ പേര് ഡിലീറ്റ് ചെയ്തെങ്കിലും ദേശീയ ബാലാവകാശ കമ്മീഷൻ രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021 സെപ്റ്റംബറിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.