വ്യക്തിഗതമായതും സാമൂഹികമായതുമായ വെല്ലുവിളികളെ കവി അഭിമുഖീകരിക്കുന്നത് ഒരു കണ്ണാടിയിലെന്നോണം നമുക്ക് ഈ രചനകളില്‍ പ്രതിഫലിച്ചു കാണാം. സമകാലിക പ്രശ്‌നങ്ങളെ വിലയിരുത്തുകയും അവയോട് ഉചിതമായി പ്രതികരിക്കുകയും ചെയ്യുന്നു പലകവിതകളിലും. സ്വേച്ഛാധിപത്യത്തെ പറ്റിയും വ്യക്തിഗത സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്നതിന്റെ പരിണിതഫലങ്ങളെ സംബന്ധിച്ചും ആശങ്ക പ്രകടിപ്പിക്കുന്ന കവിതകള്‍ ശ്രദ്ധേയങ്ങളാണ്. ആക്ഷേപഹാസ്യപരമായ രീതിയില്‍ സാമൂഹിക മാനദണ്ഡങ്ങളെയും അനീതികളെയും വിശകലനം ചെയ്യുന്നുമുണ്ട് ചില കവിതകള്‍. ‘രാത്രിയുടെ സുഗന്ധം’. ഡോ. മാത്യു തോമസ്. കൈരളി ബുക്‌സ്. വില 190 രൂപ.