ബിജെപിക്കെതിരെ പാലക്കാട്ട് പൊതുസ്വതന്ത്രനെ തീരുമാനിച്ചാൽ സ്ഥാനാർത്ഥിയെ പിൻവലിക്കാമെന്ന് പി വി അൻവർ എംഎൽഎ വ്യക്തമാക്കി. ബിജെപിക്കെതിരെ പാലക്കാട്ട് ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥി വരണമെന്നും. യു ഡി എഫിനോടും എൽഡിഎഫിനോടും ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ എൽഡിഎഫ് ചർച്ചക്കില്ലെന്നും യുഡിഎഫുമായി ചർച്ചകൾ നടക്കുകയാണെന്നും അൻവർ പറഞ്ഞു. ചേലക്കരയിൽ മത്സരവുമായി മുന്നോട്ട് പോകുമെന്നും അൻവർ വ്യക്തമാക്കി.