മൂന്ന് സംസ്ഥാനങ്ങളില് നേരിട്ട തോൽവിയെ തുടർന്ന് കോണ്ഗ്രസിനെ പരിഹസിച്ച് പി വി അൻവര് എംഎല്എ. പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ് ഇല്ലെങ്കിൽ യുദ്ധം തോൽക്കും. അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല. വയനാട്ടിലല്ല, സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നതെന്നും അൻവര് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നിടത്ത് ബിജെപി വിജയത്തിലേക്ക് നീങ്ങുകയാണ്.
കോണ്ഗ്രസിനെ പരിഹസിച്ച് പി വി അൻവര് എംഎല്എ
