ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ എന്നും കുറിപ്പിലുണ്ട്. അതോടൊപ്പം കഴിഞ്ഞ ദിവസം എടവണ്ണ റിദാൻ ബാസിൽ കൊലക്കേസുമായി ബന്ധമുണ്ടെന്ന് താൻ സംശയിക്കുന്ന വ്യക്തി തുടരുന്നിടത്തോളം കാലം ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നറിയിച്ച് പി വി അൻവർ
