എഡിജിപി എംആർ അജിത് കുമാറിന് കസേര മാറ്റമല്ല നൽകേണ്ടത് സ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്ന് പിവി അൻവർ എംഎൽഎ. അജിത് കുമാർ ഫ്ലാറ്റ് വാങ്ങിയതും വിറ്റതും കള്ളപ്പണമിടപാടാണ് അജിത് കുമാറിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. കൈവിടാതെ പൊതു സമൂഹത്തെ പച്ചയായി കബളിപ്പിക്കുകയാണെന്നും അൻവർ പറഞ്ഞു. എഡിജിപി സ്വർണം കടത്തിയതിലും , പൂരംകലക്കിയതിലും കേസില്ല. ഫോൺ ചോർത്തുന്നുവെന്ന് പറഞ്ഞതിന് തൻ്റെ പേരിൽ കേസ് നടക്കട്ടെ. തനിക്കെതിരെ ഇനിയും കേസുകൾ വരാം. ചിലപ്പോൾ ഇന്നത്തെ പരിപാടികൾ കഴിഞ്ഞാൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അൻവർ പറഞ്ഞു .