മറ്റൊരു സാഹിത്യ ജനുസ്സിനെക്കാളും വികാരതീവ്രതയോടെ മനുഷ്യാവസ്ഥയെ ആവിഷ്ക്കരിക്കാന്‍ സ്വയം പര്യാപ്തമാണ് കവിത. ഭാഷയിലും രൂപഘടനയിലും ആവിഷ്ക്കാരസങ്കേതങ്ങളിലും വൈവിധ്യമാഘോഷിക്കുകയാണ് സമകാലമലയാളകവിത. തീര്‍ത്തും സ്വകാര്യമായ അനുഭവങ്ങളാവിഷ്കരിക്കുന്പോഴും അവ സാമൂഹികമാവുന്നു. രാഷ്ട്രീയ ജാഗ്രത പുലര്‍ത്തുന്നു. ഇപ്പോള്‍ സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന മുപ്പത്തൊന്‍പത് കവികളെക്കുറിച്ചുള്ള സമഗ്രപഠനങ്ങളാണ് ഈ പുസ്തകത്തില്‍. പുതുകവിതയുടെ സഞ്ചാരവഴികള്‍ വെളിപ്പെടുത്തുന്ന പഠനങ്ങള്‍. ‘പുതു കവിതാ വായനകള്‍’. ഡോ. ഷീബ ദിവാകരന്. ആത്മ ബുക്സ്. വില 427 രൂപ.