സിജു വില്‍സന്‍, നമൃത (വേല ഫെയിം), ബാലു വര്‍ഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഷ്പക വിമാനം’. ഒരു നിമിഷത്തിന് നിങ്ങളുടെ ജീവിതം മാറ്റാവാനും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പ്രണയം, സൗഹൃദം, അതിജീവനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ആക്ഷന്‍ മൂഡില്‍ ഒരുക്കിയിട്ടുള്ള ചിത്രമാണിത്. ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ 4 ന് ആണ്. സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നഗര ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും കഥ രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. സിദ്ദിഖ്, മനോജ് കെ യു, ലെന എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു.