ഇന്‍സ്റ്റാഗ്രാമില്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഏഴ് മില്യണ്‍ ലൈക്കുകള്‍ ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമായി മാറി ‘പുഷ്പ 2’. മറ്റൊരു ഇന്ത്യന്‍ സിനിമയ്ക്കും ലഭിക്കാത്ത അംഗീകാരമാണ് റിലീസിന് മുന്‍പ് അല്ലു അര്‍ജുന്‍ ചിത്രം നേടിയിരിക്കുന്നത്. എങ്ങും രജനികാന്ത് ചിത്രം ജയിലറിന്റെ ആവേശം കൊടുമ്പിരി കൊണ്ടിരിക്കെയാണിത്. തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ആദ്യഭാഗമായ പുഷ്പയ്ക്ക് ലഭിച്ച അംഗീകാരങ്ങള്‍ തന്നെയാണ് അതിന് കാരണം. മലയാളികളും ഏറെ പ്രതീക്ഷയോടെ ആണ് സിനിമയ്ക്കായി കാത്തിരിക്കുക്കുന്നത്. അതിനുള്ള പ്രധാനകാരണം ഫഹദ് ഫാസില്‍ ആണ്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. പുഷ്പയില്‍ അവസാന ഭാഗത്ത് വന്ന് പോയ ഫഹദ് വന്‍ ഹൈപ്പാണ് നല്‍കിയത്. ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന നെഗറ്റീവ് ഷെഡുള്ള പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് എത്തിയത്. പുഷ്പരാജ് എന്നാണ് അല്ലു അര്‍ജുന്റെ കഥാപാത്രത്തിന്റെ പേര്. രശ്മിക മന്ദാന നായികയായി എത്തുന്ന പുഷ്പ നിര്‍മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. രക്തചന്ദന കടത്തുകാരുടെ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യഭാഗം 2021 ഡിസംബറില്‍ ആയിരുന്നു റിലീസ് ചെയ്തത്.