മീന്‍പിടുത്തക്കാരുടെ കടല്‍ ശരിക്കും വ്യത്യസ്തമാണ്. അവരുടെ കടലറിവുകള്‍ വായിച്ചറിവുകളല്ല – ജൈവമാണ്. കടല്‍ തങ്ങളുടെ ലോകബോധത്തെത്തന്നെ മാറ്റുന്ന ഒന്നാണ്. അവരുടെ ജീവിതദര്‍ശനത്തില്‍ തന്നെ കടലുണ്ട്. മലയാളത്തില്‍ ഈ ജൈവഗുണമുള്ള കടല്‍ഫിക്ഷന്‍ കാര്യമായിട്ടില്ലല്ലോ. ഇവിടെ അറുനൂറിലേറെ കിലോമീറ്റര്‍ കടല്‍ത്തീരമുണ്ട്. പക്ഷേ, കടല്‍ ആ നിലയില്‍ സാഹിത്യത്തില്‍ ഇരമ്പുന്നില്ല. മലയുടെ അത്ര കടല്‍ മലയാളത്തില്‍ ഇല്ല ഈ വിള്ളലിലേക്ക് ഊക്കോടെ കയറിവന്നിരിക്കുന്ന കൃതിയാണ് സോമന്‍ കടലൂരിന്റെ ‘പുള്ളിയന്‍’. കടലിനെ, മീന്‍പിടുത്തത്തെ, മീന്‍പിടുത്തക്കാരുടെ വാഴ്വിനെ ഒളില്‍നിന്നുള്ള ഉറപ്പോടെ വീണ്ടും കണ്ടെത്താന്‍ ജന്മനാ കര്‍മ്മണാ സജ്ജനാണ് ഈ എഴുത്തുകാരന്‍. ആ മികവിന്റെ അരങ്ങാണ് ഈ ആഖ്യായിക. ‘പുള്ളിയന്‍’. ഡോ. സോമന്‍ കടലൂര്‍. ഡിസി ബുക്‌സ്. വില 275 രൂപ.