അയോധ്യ രാമക്ഷേത്രത്തിലെ പൂജകൾ പുരോഗമിക്കുന്നു. നാളെ 12 മണിക്കും 12.30 നും ശേഷമായിരിക്കും ചടങ്ങുകൾ. പഴയ ക്ഷേത്രത്തിലെ രാംലല്ല പുതിയ ക്ഷേത്രത്തിലേ ഗർഭ ഗൃഹത്തിലേക്ക് എത്തിച്ചു എന്നാണ് പുറത്തുവരുന്ന വിവരം . പുതിയ ക്ഷേത്രത്തിലെ രാമവിഗ്രഹത്തോടൊപ്പം എഴുന്നള്ളിപ്പ് വിഗ്രഹമായി ഇനി തുടരും.
ക്ഷേത്രത്തിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. നഗരത്തിൽ സുരക്ഷാ നിയന്ത്രണങ്ങൾ ക്രമീകരിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകളെക്കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ്. കടുത്ത തണുപ്പ് അവഗണിച്ച് രാമനാമം മുഴക്കിയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ എത്തുന്നത്. നാളെ പ്രധാനമന്ത്രി റോഡ് മാർഗമാണ് അയോധ്യയിലേക്ക് എത്തുക. തിരക്കുകൾ മാനിച്ച് അദ്ദേഹത്തിന് ഹെലിപാഡും ഒരുക്കിയിട്ടുണ്ട്.