നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ എപ്രില്‍-ജൂണ്‍ പാദത്തില്‍ പൊതു, സ്വകാര്യ നിക്ഷേപം കുത്തനെ വര്‍ദ്ധിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്വകാര്യ മേഖല പ്രഖ്യാപിച്ച പുതിയ നിക്ഷേപ പദ്ധതികള്‍ 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണെന്നും ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകനം സൂചിപ്പിക്കുന്നു. 2024ലെ സ്വകാര്യ മേഖലയുടെ പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപനങ്ങള്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 11.6 ശതമാനം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം പുതിയ നിക്ഷേപ പദ്ധതികളില്‍ 72 ശതമാനവും ഗതാഗത സേവന വ്യവസായത്തിലാണ്. വൈദ്യുതിയും രാസവസ്തുക്കളും തുടര്‍ന്നുള്ള വിഹിതം സ്വീകരിച്ചു. എസ്.ബി.ഐ റിപ്പോര്‍ട്ട് അനുസരിച്ച്, 2024 സാമ്പത്തിക വര്‍ഷത്തില്‍ കഴിഞ്ഞ മാസം വരെ വായ്പാ 19.7 ശതമാനം വളര്‍ച്ച കാണിച്ചിട്ടുണ്ട്. ആദ്യ പാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ചെലവ് 59 ശതമാനമാണ് വര്‍ദ്ധിച്ചത്. സംസ്ഥാനങ്ങളുടെ ചെലവ് 74.3 ശതമാനം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാറിന്റെ മികച്ച മൂലധനച്ചെലവ് വ്യവസ്ഥ സ്വകാര്യ നിക്ഷേപത്തിനും ഉണര്‍വ് നല്കുന്നു. ഹൈ-ഫ്രീക്വന്‍സി സൂചകങ്ങളുടെയും വ്യവസായ റിപ്പോര്‍ട്ടുകളുടെയും പ്രകടനത്തില്‍ നിന്ന് ഇത് വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.