പിടി സെവൻ ദൗത്യം വിജയം. കൊമ്പൻ പിടി സെവനെ മയക്കുവെടി വച്ച് മയക്കി കുങ്കിയാനകളുടെ സഹായത്തോടെ കൂട്ടിലാക്കി. മയക്കുവെടി വച്ച് മൂന്നരമണിക്കൂറിന് ശേഷമാണ് ആനയെ ലോറിയിലേക്ക് കയറ്റാൻ സാധിച്ചത്. ലോറിയിൽ ക്യാമ്പിൽ എത്തിച്ച് പ്രത്യേക കൂട്ടിൽ ആക്കി. ഇന്ന് കൂട്ടില്‍ കയറിയ പി ടി സെവന്റെ ആരോഗ്യനില നിരന്തരം പരിശോധിക്കും.
ഞായറാഴ്ച രാവിലെ 7.10 ന് അൻപത് മിറ്റർ ദൂരത്ത് നിന്നാണ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം
പിടി സെവനെ വെടിവച്ചത്. ഇടത് ചെവിക്ക് താഴെ മുൻ കാലിന് മുകളിലാണ് ആനയ്ക്ക് വെടിയേറ്റത്.
ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടിവെക്കുമ്പോൾ മൂന്ന് കുങ്കിയാനകളെയും സജ്ജമാക്കിയിരുന്നു. വിക്രം, ഭരതൻ, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളായാണ് പിടി സെവനെ മെരുക്കാൻ കാട്ടിലുണ്ടായിരുന്നത്.
മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടിയതോടെ
പ്രദേശവാസികൾ
ആശ്വാസത്തിലാണ്.