കോൺഗ്രസ് നേതാവായിരുന്ന പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടൊപ്പം വിഎം സുധീരനും രമേശ് ചെന്നിത്തലയും പങ്കെടുത്തു. ഗവർണർക്ക് എതിരെ എസ്എഫ്ഐ, സിപിഎം പ്രവർത്തകർ വഴിമധ്യേ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് ഭരിക്കുന്നവർ തന്നെ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയാണെന്ന് ഗവർണർ വിമർശിച്ചു. ഇപ്പോൾ നടക്കുന്നത് പ്രതിഷേധമല്ല ക്രിമിനൽ പ്രവർത്തനമാണെന്നും, അക്രമം നടത്തുന്നവരെ ക്രിമിനൽ എന്ന് തന്നെയാണ് വിളിക്കുക. കരിങ്കൊടിയുമായി ഉണ്ടായിരുന്നവർ ആരാണെന്ന് താന്‍ ചോദിച്ചപ്പോള്‍ ഭരിക്കുന്ന പാർട്ടിയുടെ പ്രവര്‍ത്തകരാണെന്നായിരുന്നു മറുപടിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് ഗവർണർ
