മലയാളികളുടെ പ്രിയ താരം നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘പള്ളിമണി’. സൈക്കോ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഈ ചിത്രം. അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭയപ്പെടുത്തുന്ന രീതിയിലാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. ശ്വേത മേനോനും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അനിയന്‍ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍.നാരായണന്‍ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പള്ളിമണി എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കമല്‍ ഹാസന് വന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രം എന്ന നിലയിലാണ് വിക്രത്തിന്റെ ബോക്‌സ് ഓഫീസ് ഓപണിംഗിനെ ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയിരുന്നത്. തമിഴ്‌നാട്ടില്‍ 113 ദിവസമാണ് ചിത്രം ഓടിയത്. തമിഴ്‌നാട്ടില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രമായിരിക്കുകയാണ് വിക്രം. ഒന്നര കോടി ടിക്കറ്റുകളാണ് തമിഴ്‌നാട്ടില്‍ മാത്രം വിറ്റുപോയത്. ഇതില്‍ നിന്നുള്ള നേട്ടം 182.5 കോടിയാണ്! കൂടാതെ ചിത്രം നേടിക്കൊടുത്ത ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 92 കോടിയും ആണ്! ഇതെല്ലാം തമിഴ് സിനിമയുടെ ഇത്രകാലത്തെ ചരിത്രത്തില്‍ റെക്കോര്‍ഡുകളാണ്. മുന്‍പൊരു തമിഴ് ചിത്രവും തമിഴ്‌നാട്ടില്‍ ഇത്രയധികം കളക്ഷന്‍ നേടിയിട്ടില്ല. അതേസമയം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 435 കോടിയാണ് ചിത്രം നേടിയത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നുള്ള ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 200 കോടിയോളമാണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 42.5 കോടിയും കേരളത്തില്‍ നിന്ന് 40.5 കോടിയുമാണ് ചിത്രം നേടിയത്. 16 കോടിയാണ് കേരളത്തില്‍ നിന്ന് ലഭിച്ച ഷെയര്‍.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയര്‍ന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഉയര്‍ന്ന അതേ വിലയാണ് ഇന്ന് കുറഞ്ഞത്. അതായത് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് 400 രൂപയുടെ ഇടിവും ഉണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4600 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 45 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ 45 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3795 രൂപയാണ്.
രാജ്യത്തെ പ്രമുഖ ആഭ്യന്തര എസ്‌യുവി നിര്‍മ്മാതാക്കളുടെ മഹീന്ദ്രയുടെ മുന്‍നിര എസ്യുവിയായ മഹീന്ദ്ര അല്‍ടുറാസ് ജി4 ന് പുതിയ 2ഡബ്ല്യുഡി ഹൈ വേരിയന്റ് അവതരിപ്പിച്ചു. 30.68 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്. ഇതുകൂടാതെ, എസ്യുവിയുടെ എന്‍ട്രി ലെവല്‍ 2ഡബ്‌ളിയുഡി, 4*4 വേരിയന്റുകള്‍ കമ്പനി നിര്‍ത്തലാക്കി. പുതിയ അള്‍ട്ടുറാസ് 2ഡബ്‌ളിയുഡി ഹൈ വേരിയന്റും 4ഡബ്‌ളിയുഡി മോഡലില്‍ ലഭ്യമായ അതേ സവിശേഷതകളുമായാണ് വരുന്നത് എന്നതാണ് ശ്രദ്ധേയം.
കുഞ്ഞുകുഞ്ഞു കാര്യങ്ങളാണ് ഇതിലുള്ളതൊക്കെയും. മനുഷ്യനോട് ചേരുമ്പോള്‍ മഹാകാര്യങ്ങളായി വളരുന്നവ. മനുഷ്യനെന്നത് സുന്ദര നാമമാകുന്നത് എന്തുകൊണ്ടാണൊ അതൊക്കെയാണ് ഇതിലുള്ളത്. ഈര്‍പ്പമുള്ള മനസ്സുകളില്‍ നിന്ന് പ്രവഹിക്കുന്ന ചില കൊച്ചു വര്‍ത്തമാനങ്ങള്‍. മനുഷ്യനെന്ന ആകാരത്തെ തിളക്കമുള്ളതാക്കുന്ന ചില ചെപ്പടിവിദ്യകളുടെ പങ്കുവെക്കലാണിത്. ‘പൂത്തുലഞ്ഞങ്ങനെ വാടാതെ നില്‍ക്കട്ടെ’. കെ വി നാദീര്‍. കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ്. ഇ-ബുക്. വില 25 രൂപ.
മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉറക്കം. മാനസികവും ശാരീരികവുമായ പല പ്രശ്നങ്ങള്‍ക്കും ഉറക്കം ഒരു പ്രധാനഘടകമാണ്. ആരോഗ്യവാനായ ഒരു മനുഷ്യന്‍ രാത്രി ശരാശരി എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം. ചിലരില്‍ ഉറക്കക്കുറവ് മൂലം നിരവധി മാനസിക – ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തത് ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും ബാധിക്കും.ഉറക്കവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ശാസ്ത്ര ലോകത്ത് നടക്കുന്നത്. ഇപ്പോഴിതാ രാത്രിയില്‍ അധികസമയം ഉറക്കമൊഴിഞ്ഞിരിക്കുന്നവരില്‍ പ്രമേഹ, ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. അമേരിക്കയിലെ റട്ജേഴ്സ് സര്‍വകലാശാലയാണ് പഠനം നടത്തിയത്. രാവിലെ നേരത്തേ ഉണരുന്നവര്‍ ഊര്‍ജത്തിനായി ശരീരത്തിലെ കൊഴുപ്പിനെയാണ് ആശ്രയിക്കുന്നതെന്നും എന്നാല്‍ രാത്രി വൈകിയുറങ്ങി രാവിലെ വൈകി എഴുന്നേക്കുന്നവരില്‍ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഉപയോഗിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. പ്രമേഹത്തിനു കാരണമാകുന്ന ഇന്‍സുലിന്‍ വ്യതിയാനങ്ങളും ഇവരില്‍ അധികമാണെന്നും പഠനം പറയുന്നു. ഇവയാണ് പ്രമേഹ, ഹൃദ്രോഗ സാധ്യത കൂട്ടുന്ന കാര്യങ്ങളെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നു. മധ്യവയസ്‌കരായ 51 പേരിലാണ് പഠനം നടത്തിയത്. എക്‌സ്‌പെരിമെന്റല്‍ ഫിസിയോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.26, പൗണ്ട് – 88.23, യൂറോ – 78.74, സ്വിസ് ഫ്രാങ്ക് – 82.82, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.21, ബഹറിന്‍ ദിനാര്‍ – 215.48, കുവൈത്ത് ദിനാര്‍ -262.16, ഒമാനി റിയാല്‍ – 211.03, സൗദി റിയാല്‍ – 21.60, യു.എ.ഇ ദിര്‍ഹം – 22.12, ഖത്തര്‍ റിയാല്‍ – 22.32, കനേഡിയന്‍ ഡോളര്‍ – 22.32.