വിനോയ് തോമസിന്റെ രണ്ടു നോവെല്ലകള്‍. പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദര്‍ഭത്തില്‍ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ ജീവിതത്തിലൂടെ നമുക്ക് ചുറ്റുമുള്ള നാട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നാവിഷ്‌കരിക്കുന്ന നോവെല്ലയാണ് പ്രോത്താസീസിന്റെ ഇതിഹാസം. നന, ‘ചുരുളി’ എന്ന സിനിമയായ ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന ചെറുകഥയുടെ എതിര്‍കഥ പറയുന്നു. കഥപറച്ചിലിലെ വിനോയ് തോമസിന്റെ നര്‍മ്മവും കൗശലവും നിറഞ്ഞ രചനകള്‍. ‘പ്രോത്താസീസിന്റെ ഇതിഹാസം’. ഡിസി ബുക്‌സ്. വില 180 രൂപ.