പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിയുടെ കൈവശമുണ്ടായിരുന്ന 35 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു എന്നാൽ ഭൂമി സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി കോളവിരുദ്ധ സമര സമിതി. ദുരിത ബാധിതർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടി പൂർണമാവുന്നതിന് മുൻപുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് സമര സമിതിയുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ഭൂമി വിട്ടൊഴിയൽ നിയമ പ്രകാരം ഭൂമി വിട്ടുനൽകാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് പ്രൈമറ്റ് ലിമിറ്റഡ് രേഖാമൂലം നൽകിയത് പരിഗണിച്ചാണ് പാലക്കാട് ആർ ഡി ഒയുടെ നേതൃത്വത്തിൽ ഭൂമിയേറ്റെടുത്തത്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan