pfi 2

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കാര്യമില്ലെന്ന മുൻ നിലപാടിൽ പാർട്ടി ഉറച്ച് നിൽക്കുന്നു എന്ന് സിപി എം  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാർട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്നും അദ്ദേഹം   പറഞ്ഞു.നിരോധനം വർഗ്ഗീയതക്കെതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികരണം ആലോചിച്ച ശേഷം പറയാമെന്ന്  പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും ദില്ലിയില്‍ വ്യക്തമാക്കി. ജനാധിപത്യത്തിൽ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് എ കെ ആന്‍റണി പറഞ്ഞു. അക്രമസംഭവങ്ങൾ മൂലം ഒരു സംഘടനയെ നിരോധിക്കുകയാണെങ്കിൽ അതുപോലെ നിരോധിക്കേണ്ട മറ്റു പല സംഘടനകൾ ഉണ്ടെന്നും ആന്റണി  ദില്ലിയില്‍ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ 5 വർഷത്തേക്ക് നിരോധിച്ച് കേന്ദ്രം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി.രാജ്യ വ്യാപക റെയ്ഡ് നടത്തി ഭീകര പ്രവർത്ത ബന്ധമുള്ള രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം.ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. പോപ്പുലർ ഫ്രണ്ട് കൂടാതെ 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ് . രണ്ട് തവണയാണ് രാജ്യത്താകമാനം പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയിഡ് നടത്തിയിരുന്നു.

സംസ്ഥാന സമ്മേളനം തുടങ്ങാനിരിക്കെ സിപിഐ സംസ്ഥാനസെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി. കാനം പക്ഷവും എതിർചേരിയും വിട്ടുവീഴ്ച്ചയ്ക്ക് തയാറായിട്ടില്ല. കാനത്തിനെതിരെ പ്രകാശ്ബാബുവിനെ മത്സരിപ്പിക്കാൻ  കാനം വിരുദ്ധ ചേരി തയ്യാറെടുക്കുണ്ട്‌ എന്ന് റിപ്പോർട്ടുകൾ. പ്രകാശ്ബാബു മത്സരിച്ചാൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള കൊല്ലത്ത് നിന്നടക്കം കൂടുതൽ വോട്ടുകൾ നേടാനാവുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം മത്സരമുണ്ടായാൽ നേരിടാൻ തന്നെയാണ് കാനം പക്ഷത്തിന്റെയും  തീരുമാനം. ഇതിനിടെ കഴിഞ്ഞ ദിവസം സി ദിവാകരൻ നടത്തിയ പരസ്യ വിമർശനത്തിൽ നടപടിയുണ്ടായേക്കും.

.മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഭൃത്യനെന്ന് വിളിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പിലാണ്  പിണറായി വിജയൻ പാറപ്രത്തെ പഴയ മൂന്നാംകിട ഗുണ്ടയുടെ നിലവാരത്തിൽ നിന്ന് തരിമ്പ് പോലുംഉയർന്നിട്ടില്ല എന്ന് പരിഹസിച്ചത്.ലാവ്‌ലിൻ കേസ് ഓരോ തവണയും വാർത്തകളിൽ നിറയുമ്പോൾ കോൺഗ്രസ്‌ നേതാക്കളെ പുലഭ്യം പറഞ്ഞ്, അമിത് ഷായെ പ്രീതിപ്പെടുത്തുന്ന മുഖ്യമന്ത്രി മലയാളികൾക്കൊരു ദയനീയ കാഴ്ചയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കൂറുള്ള മറ്റൊരു സേവകനെ ഇന്ത്യയിലെ ആര്‍എസ്എസ് നേതൃത്വത്തിന് ഇന്നുവരെ കിട്ടിയിട്ടുണ്ടാകില്ല എന്നും  കെ പി സി സി പ്രസിഡന്റ്‌ പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാനത്തെ സർക്കാർ വകുപ്പ് മേധാവിമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗം ഇന്ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ. 2 ദിവസത്തെ യോഗത്തിൽ  സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണം, പേവിഷ പ്രതിരോധ കർമ്മപദ്ധതി എന്നിവ പ്രധാന ചർച്ചയാകും. വകുപ്പുകളുടെ പ്രവർത്തന അവലോകനം, പുതിയ പ്രവർത്തനരേഖകൾ, പദ്ധതികൾ എന്നിവയും ചർച്ചയിൽ വരും.

തൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്നും  12ഉം  13ഉം  വയസുള്ള  നാല് വിദ്യാർഥികളെ കാണാതായി ഇന്നലെ രാവിലെ 8.30 മുതലാണ് കുട്ടികളെ കാണാതായത്.ഹോസ്റ്റൽ വിട്ട് പോകുമെന്ന് ഇവർ മറ്റ് കുട്ടികളോടു പറഞ്ഞിരുന്നു എന്ന് റിപ്പോർട്ടുകൾ. പൊലീസ് അന്വേഷണം ആരംഭിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *