കർണാടക സർക്കാർ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംവാദ വേദിയിൽ പങ്കെടുക്കാനെത്തിയ പ്രൊഫ. നിതാഷ കൗളിനെ ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്ത് ഇമിഗ്രേഷൻ അധികൃതര്‍ തിരിച്ചയച്ചു. യുകെയിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ പ്രൊഫസറായ നിതാഷയ്ക്ക് കർണാടക സർക്കാരിന്റെ ക്ഷണമുണ്ടായിട്ടും, എല്ലാ രേഖകളും കൃത്യമായിരുന്നിട്ടും തിരിച്ചയച്ചെന്നാണ് നിതാഷ കൗൾ പറയുന്നത്. ആർഎസ്എസിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിനാണ് തന്നെ തടഞ്ഞതെന്നും, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് പേനയെ ഭയമാണോ എന്നും , ദില്ലിയിൽ നിന്നുള്ള നിർദേശമാണ് ഒന്നും ചെയ്യാനില്ലെന്ന് ഇമിഗ്രേഷൻ അധികൃതർ പറഞ്ഞെന്നും നിതാഷ കൗൾ അറിയിച്ചു.
പ്രൊഫസർ നിതാഷ കൗളിനെ തിരിച്ചയച്ചതിൽ പ്രതിഷേധം ശക്തം
