മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻറണിയുടെ മകൻ അനിൽ ആന്റണി ബിജെപിയേയും ചതിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യൻ. കോൺഗ്രസിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം കോൺഗ്രസിനെ ചതിച്ച ആളാണ് അനിൽ ആന്റണിയെന്നും, ഇപ്പോൾ ബിജെപി യിൽ പോയി. ഇനി വൈകാതെ വഴിയാധാരമാകും. തിരികെവരുമ്പോൾ അനിലിനെ നമുക്കെടുക്കാമെന്നും കുര്യൻ പറഞ്ഞപ്പോൾ നമുക്ക് വേണ്ടെന്ന് ഒരേ സ്വരത്തിൽ സദസിന്റെ മറുപടി ഉണ്ടായതോടെ വേദിയിലും ചിരി നിറഞ്ഞു. ആന്റോ ആന്റണിയുടെ പര്യടന പരിപാടിയിൽ മല്ലപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു പ്രൊഫ. പി ജെ കുര്യൻ.
അനിൽ ആന്റണി ബിജെപി യേയും ചതിക്കുമെന്ന് പ്രൊഫ. പി ജെ കുര്യൻ
