ദുല്‍ഖര്‍ സല്‍മാന്‍ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം പ്രിയങ്ക മോഹന്‍ നായിക. ഇതാദ്യമായാണ് ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പ്രിയങ്ക മോഹന്‍ എത്തുന്നത്. മലയാളത്തിലും തെലുങ്കിലുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ – നഹാസ് ഹിദായത്ത് ചിത്രം ഒരുങ്ങുന്നത്. ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ എസ്.ജെ. സൂര്യയാണ് പ്രതിനായകന്‍. ഇതാദ്യമായാണ് എസ്.ജെ. സൂര്യ മലയാളത്തില്‍ എത്തുന്നത്. ആന്റണി വര്‍ഗീസാണ് മറ്റൊരു താരം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാക്കളായ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം.