മണിപ്പുര്‍ സംസ്ഥാനദിനത്തില്‍ മണിപ്പുരിന്‍റെ വികസനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. ഇന്ത്യയുടെ വികസനത്തിന് വലിയ സംഭാവന നല്‍കിയിട്ടുള്ള സംസ്ഥാനമാണ് മണിപ്പുരെന്നും ആശംസാസന്ദേശത്തില്‍ മോദി പറഞ്ഞു. കൂടാതെ ത്രിപുര, മേഘാലയ എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു.