പോളണ്ട് , യുക്രെയിൻ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. യുക്രെയിൻ സംഘർഷം അവസാനിക്കുന്നതിന് ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുമെന്നും, മേഖലയിലെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും യാത്രയ്ക്ക് മുമ്പായി നടത്തിയ പ്രസ്താവനയില്‍ നരേന്ദ്ര മോദി വ്യക്തമാക്കി. വെള്ളിയാഴ്ച ഏഴു മണിക്കൂർ പ്രധാനമന്ത്രി യുക്രെയിൻ തലസ്ഥാനമായ കീവിലുണ്ടാകും. യുക്രെയിൻ പ്രസിഡൻറ് വ്ളോഡിമിർ സെലൻസ്കിയുമായി മോദി ചർച്ച നടത്തും. യുക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും നരേന്ദ്ര മോദി കാണും.
പ്രധാനമന്ത്രി പോളണ്ടിലേക്ക്
