Untitled design 2023 02 25T142950.187

കഴിഞ്ഞ ഒൻപത് വർഷത്തെ കേന്ദ്ര കാർഷിക ബജറ്റ് ആത്മ നിർഭർ എന്ന ആശയം കൈവരിക്കുന്നതിനായി രാജ്യത്തിന് അഞ്ചിരട്ടി കുതിപ്പ് നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക മേഖലയെ പ്രോൽസാഹിപ്പിക്കുന്നതിനായി ഈ വർഷത്തെ ബജറ്റിൽ വിവിധ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മോദി അതുവഴി രാജ്യം ആത്മ നിർഭർ ആവുകയും ഇറക്കുമതിക്ക് ഉപയോഗിക്കുന്ന പണം കർഷകരിലേക്കെത്തുമെന്നും പറഞ്ഞു. 2014 ൽ ഇരുപത്തയ്യായിരം കോടി താഴെയായിരുന്ന കാർഷിക ബജറ്റ് ഇപ്പോൾ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം കോടിയിലേറെയായതായി അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതു വരെ സമ്പൂർണവികസനം എന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്നും കൃഷിയെയും സഹകരണത്തെയും കുറിച്ചുള്ള ബജറ്റാനന്തര വെബിനാറിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *