കർണാടകയിലെ ബിജെപി നേതാവ് യെഡിയൂരിയപ്പയുടെ പിറന്നാൾ ദിനത്തിൽ ശിവമോഗയിലെ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 384 കോടി ചിലവിലാണ് വിമാനത്താവളത്തിന്റെ നിർമ്മാണം . രണ്ട് റെയിൽവെ പദ്ധതികൾക്കും റോഡ് വികസന പദ്ധതികൾക്കും തറക്കല്ലിടും. അതേ തുടർന്ന് പിം എം. കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 13-ാമത് ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും. ഈ പദ്ധതിയിലൂടെ 16800 കോടിയിലധികം രൂപ 8 കോടിയിലേറെ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും.
പി എം കിസാൻ, ജൽജീവൻമീഷൻ എന്നിവയുടെ ഗുണഭോക്താതാക്കൾ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കൾ പരിപാടിയിൽ പങ്കെടുക്കുവാനാണ് സാദ്ധ്യതയെന്ന് കൃഷി കർഷക ക്ഷേമ മന്ത്രാലയം അറിയിച്ചു. പുതിയ ഗഡു നൽകുന്നതിലൂടെ കർഷകരുടെ വരുമാനം വർദ്ധിക്കുമെന്നും മേഖലയുടെ വളർച്ചക്ക് കാരണമാകുമെന്നും മന്ത്രാലയം പറഞ്ഞു. 2019 ലാണ് ഈ പദ്ധതി ആരംഭിച്ചത്.