ഇന്ത്യ മുന്നണിയെ ജനം തള്ളിക്കളയുമെന്നും മുന്നണിയിലേക്ക് ഡി.എം.കെ പോയത് തമിഴ്നാടിന് ഗുണം ചെയ്യില്ലെന്നും തമിഴ്നാട്ടിലെ പൊതുയോഗത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ബിജെപിയില്‍ ചേര്‍ന്ന ശരത് കുമാർ, വിജയധരണി തുടങ്ങിയവർ കന്യാകുമാരിയിലെ സമ്മേളനത്തിൽ പങ്കെടുത്തു. അഴിമതി മാത്രം സ്വന്തം പേരിലുള്ള ഇന്ത്യ മുന്നണിയെ തമിഴ് ജനത തള്ളിക്കളയും. അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് തമിഴ്നാട്ടിൽ കാണുന്നതിന് വിലക്ക് കൽപ്പിച്ചവരാണ് ഡിഎംകെയെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. ജെല്ലിക്കെട്ട് തടഞ്ഞപ്പോൾ ഡിഎംകെയും, കോൺഗ്രസും മൗനം പാലിച്ച് തമിഴ്നാടിന്റെ സംസ്കാരത്തെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും മോദി ഉള്ളിടത്തോളം സംസ്കാരത്തിൽ കൈവെക്കാൻ ഒരാളെയും അനുവദിക്കില്ലന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ മുന്നണിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി
