ആഡംബര വാഹനങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് ഓഡി. ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി നിരവധി മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ വിപണിയിലെ കാറുകളുടെ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഓഡി. കാറുകള്‍ക്ക് 2 ശതമാനം വില വര്‍ദ്ധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ഓഡി കാറുകള്‍ വാങ്ങാന്‍ ഇനി ചെലവേറും. 2024 ജനുവരി 1 മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലാകുകയെന്ന് ഓഡി വ്യക്തമാക്കി. അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വര്‍ദ്ധനവും, ഉയര്‍ന്ന പ്രവര്‍ത്തന ചെലവുമാണ് കാറുകളുടെ വില കൂട്ടുന്നതിലേക്ക് കമ്പനിയെ നയിച്ച പ്രധാന ഘടകങ്ങള്‍. ഓഡി പുറത്തിറക്കിയ മുഴുവന്‍ കാറുകള്‍ക്കും വില വര്‍ദ്ധനവ് ബാധകമാണ്. അതേസമയം, കമ്പനിയുടെ സുസ്ഥിര വളര്‍ച്ച ഉറപ്പുവരുത്താനാണ് കാറുകളുടെ വില കൂട്ടിയത്. ഇന്ത്യയില്‍ 42.77 ലക്ഷം രൂപ മുതല്‍ 2.22 കോടി രൂപ വരെ വില വരുന്ന കാറുകളാണ് ഓഡി വില്‍ക്കുന്നത്. ഉപഭോക്താക്കളെ കാര്യമായ രീതിയില്‍ ബാധിക്കാത്ത തരത്തിലാണ് വില വര്‍ദ്ധനവ് വരുത്തിയിട്ടുള്ളതെന്ന് ഓഡി വ്യക്തമാക്കി.