നവംബര്‍ 10 ന് തിയേറ്ററുകളിലേക്കെത്തുന്ന ‘വേല’യുടെ പ്രീറിലീസ് ടീസര്‍ റിലീസായി. ഷെയിന്‍ നിഗവും സണ്ണി വെയ്നും പോലീസ് വേഷങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന ചിത്രമാണ്. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ചിത്രത്തിലെ തിരക്കഥ എം.സജാസ് ഒരുക്കുന്നു. ഹിറ്റ് സംഗീത സംവിധായകന്‍ സാം സി എസ്സാണ് വേലയുടെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും പിന്നില്‍. പാലക്കാടും പരിസര പ്രദേശത്തും ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ്. വേലയുടെ ട്രെയ്‌ലറും ഗാനങ്ങളും യൂട്യൂബ് ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. സിദ്ധാര്‍ഥ് ഭരതന്‍, അതിഥി ബാലന്‍ എന്നിവരും ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിന്‍ സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ്. ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. വേലയുടെ ഓഡിയോ റൈറ്റ്‌സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് കേരളത്തിലും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ഓവര്‍സീസ് വിതരണവും നിര്‍വഹിക്കുന്നു.