മലയാള സിനിമയ്ക്ക് വന്‍ സര്‍പ്രൈസ് ഹിറ്റ് സമ്മാനിച്ച സിനിമയാണ് ‘പ്രേമലു’. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്ലെന്‍ ആയിരുന്നു നായകന്‍. മലയാളത്തിന് പുറമെ തെലുങ്കിലും ചിത്രം റിലീസ് ചെയ്തിരുന്നു. എന്നാല്‍ തെലുങ്കില്‍ മാത്രം പ്രേമലു ഒതുങ്ങില്ല എന്ന വിവരമാണ് പുറത്തുവരുന്നത്. പ്രേമലു പുതിയ ഭാഷയിലേക്ക് റിലീസിന് ഒരുങ്ങുകയാണ്. ഇത്തവണ തമിഴിലാണ് സിനിമ എത്തുന്നത്. ഇക്കാര്യം നിര്‍മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 15ന് പ്രേമലുവിന്റെ ഡബ്ബിംഗ് പതിപ്പ് റിലീസ് ചെയ്യും. തമികത്തിലെ പ്രമുഖ വിതരണക്കാരായ റെഡ് ജെയ്ന്റ് മൂവീസ് ആണ് പ്രേമലു തമിഴ്‌നാട്ടില്‍ എത്തിക്കുന്നത്. നടനും രാഷ്ട്രീയക്കാരനുമായ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ ഉള്ളതാണ് ഈ കമ്പനി. വിനയ്താണ്ടി വരുവായാ, മങ്കാത്ത, അണ്ണാത്തെ, രാധേ ശ്യം, വിക്രം, പൊന്നിയിന്‍ സെല്‍വന്‍ 1,2, വാരിസ്, തുനിവ് തുടങ്ങി വമ്പന്‍ ചിത്രങ്ങള്‍ വിതരണത്തിന് എത്തിച്ചവരാണ് റെഡ് ജെയ്ന്റ് മൂവീസ്. അല്‍ഫോണ്‍സ് പുത്രന്റെ നേരത്തിന് ശേഷം ഇവര്‍ വിതരണത്തിന് എത്തിക്കുന്ന മലയാള ചിത്രം കൂടിയാണ് പ്രേമലു. പ്രേമലുവിന്റെ ആദ്യദിന കളക്ഷന്‍ കേരളത്തില്‍ 90 ലക്ഷം ആയിരുന്നു. എന്നാല്‍ രണ്ടാം ദിനം മുതല്‍ കഥ മാറി. ഓരോ ദിവസം പിന്നിടുംന്തോറും പ്രേമലു കോടികള്‍ വാരിക്കൂട്ടി. മാര്‍ച്ച് ആദ്യം തെലുങ്കില്‍ കൂടി റിലീസ് ചെയ്തതോടെ 100 കോടി ക്ലബ് എന്ന നേട്ടവും പ്രേമലു സ്വന്തമാക്കി. കേരളത്തില്‍ മാത്രം 50 കോടിയാണ് നസ്ലെന്‍ ചിത്രം സ്വന്തമാക്കിയത്.