സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പ്രാവിന്‍കൂട് ഷാപ്പ്’ എന്ന സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. ജനുവരി 16-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദ് ആണ്. ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നേരത്തെ പുറത്തിറങ്ങിയ പ്രാവിന്‍കൂട് ഷാപ്പിന്റെ ഉദ്വേഗജനകമായ ട്രെയിലര്‍ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ചാന്ദ്‌നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകമാകെ തരംഗമായി മാറിയ ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.