അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘പ്രാവ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘അന്തികള്ള് പോലെ’ എന്നു തുടങ്ങുന്ന പാട്ടാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണമൊരുക്കി. ജെയ്സണ്‍.ജെ.നായര്‍, കെ.ആര്‍.സുധീര്‍, ആന്റണി മൈക്കിള്‍, ബിജിബാല്‍ എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചു. പത്മരാജന്റെ കഥയെ അടിസ്ഥാനമാക്കി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘പ്രാവ്’. അമിത് ചക്കാലയ്ക്കല്‍, മനോജ് കെ.യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിഇറ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ‘പ്രാവ്’ നിര്‍മിക്കുന്നത്. ആന്റണി ജോ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സെപ്റ്റംബര്‍ 15ന് ചിത്രം തിയറ്ററുകളിലെത്തും.