പി സി ജോർജിനെ അനുനയിപ്പിക്കാനായെത്തി പ്രകാശ് ജാവദേക്കർ. പത്തനംതിട്ടയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധിച്ച പിസി ജോർജിനെ, പൂഞ്ഞാറിലെ വീട്ടിലെത്തി പ്രകാശ് ജാവദേക്കർ കണ്ടു. എല്ലാ മണ്ഡലങ്ങളിലും പിസി ജോർജിനോട് പ്രചാരണത്തിനായി ഇറങ്ങണമെന്ന് പ്രകാശ് ജാവദേക്കർ അഭ്യർത്ഥിച്ചു. പി സി ജോർജിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിന് ശേഷം പി സി ജോർജിന് പാർട്ടിയിൽ സ്ഥാനങ്ങൾ നൽകുന്നതിനെ കുറിച്ചും ചർച്ച നടന്നെന്നാണ് സൂചന.പത്തനംതിട്ടയിൽ സീറ്റ് നൽകാമെന്ന ബിജെപിയുടെ ഉറപ്പിന്മേലാണ് പി സി ജോർജ് എൻഡിഎയിലെത്തിയത്. എന്നാൽ പാർട്ടി നടത്തിയ അഭിപ്രായ സർവേയിൽ നേതാക്കളൊന്നടക്കം പി സി വേണ്ടെന്നാണ്അറിയിച്ചത്. ബിഡിജെഎസും പി സി ജോർജിനെ വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് പത്തനംതിട്ടയിൽ അനിൽ ആന്റണിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
പി സി ജോർജിനെ അനുനയിപ്പിക്കാനായെത്തി പ്രകാശ് ജാവദേക്കർ
