പൊങ്കല്‍ ദിനത്തില്‍ കളര്‍ഫുള്‍ പോസ്റ്ററുമായി പ്രഭാസ്. ആക്ഷന്‍ സിനിമകള്‍ക്ക് തല്‍ക്കാലം ‘കട്ട്’ പറഞ്ഞ് ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നറുമായി പ്രഭാസ്. മാരുതി സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘രാജാ സാബ്’ എന്നാണ് സിനിമയുടെ പേര്. മാളവിക മോഹനനും നീതി അഗര്‍വാളുമാണ് നായികമാര്‍. ‘ഡൈനോസര്‍ ഇനി ഡാര്‍ലിങ് അവതാര്‍’ എന്ന വിശേഷത്തോടെ സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വിഡിയോയും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. തമന്‍ ആണ് സംഗീതം. രാജാ ഡീലക്‌സ് എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. പിന്നീടത് രാജാ സാബ് എന്നു മാറ്റുകയായിരുന്നു. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദ് നിര്‍മാണം നിര്‍വഹിക്കുന്നു. വിവേക് കുച്ചിബോട്‌ലയാണ് ചിത്രത്തിന്റെ സഹനിര്‍മാണം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തും.