പിപി ദിവ്യക്കായി ഇന്ന് ജാമ്യഹർജി നൽകില്ലെന്ന് സൂചന . നാളെ തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകാനാണ് ആലോചന . അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയ ദിവ്യയെ തളിപ്പറമ്പ് കോടതിയിൽ ഇന്ന് ഹാജരാക്കും. നിലവിൽ ദിവ്യയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പൊലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്.പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ പൊലീസ് മേധാവി എവിടെ വെച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കമുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദിവ്യ കസ്റ്റഡിയിലാണ് ഉള്ളത്.
പിപി ദിവ്യക്കായി ഇന്ന് ജാമ്യഹർജി നൽകില്ലെന്ന് സൂചന
