ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ- ഭയം, ഭക്തി, ബഹുമാനം’. ധനഞ്ജയ് ശങ്കര്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ഇപ്പൊള്‍ പുറത്ത് വന്നിരിക്കുകയാണ്. ബ്രാന്‍ഡ് ന്യൂ ലുക്കില്‍, മാസ്സ് ആയാണ് വിനീത് ശ്രീനിവാസനെ ഈ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ക്രിഞ്ച് ഇല്ല എന്ന രസകരമായ കുറിപ്പോടെയാണ് വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. പൂര്‍ണ്ണമായും മാസ് കോമഡി എന്റെര്‍ടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിലീപ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും വേഷമിടുന്നുണ്ട്. ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ്, അശോകന്‍, ജി സുരേഷ് കുമാര്‍, നോബി, സെന്തില്‍ കൃഷ്ണ, റെഡിന്‍ കിംഗ്‌സ്‌ലി (തമിഴ്), ഷിന്‍സ്, ശരണ്യ പൊന്‍വണ്ണന്‍, ധനശ്രീ, ലങ്കാലക്ഷ്മി, കോറിയോഗ്രാഫര്‍ സാന്റി എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.